പത്തനംതിട്ട: തെറ്റായ വിവരങ്ങള്‍ നല്കി അനര്‍ഹമായി നേടിയ എഎവൈ, മുന്‍ഗണന, സബ്സിഡി വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ച 15 കാര്‍ഡുടമകളെ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് കണ്ടെത്തുകയും കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കുളനട, പനങ്ങാട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 1000 സ്ക്വയര്‍ഫീറ്റിന് മുകളിലുള്ള വീട്, നാല് ചക്രവാഹനം, വിദേശജോലി എന്നിവ ഉള്ളവര്‍ അനര്‍ഹമായി മുന്‍ഗണന കാര്‍ഡ് കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള റേഷന്‍ കാര്‍ഡ് മുന്‍ഗണന ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നു കൂടിയതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചത്.
തെറ്റായ വിവരങ്ങള്‍ നല്കി ബി.പി.എല്‍/എ.എ.വൈ/സബ്സിഡി കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ ഉടന്‍ കാര്‍ഡ് താലൂക്ക് സപ്ളൈ ആഫീസില്‍ സ്വയം ഹാജരാക്കിയില്ലെങ്കില്‍ 1966 ലെ അവശ്യ സാധന നിയമപ്രകാരമുള്ള ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കും. പരിശോധനയില്‍ കോഴഞ്ചേരി താലൂക്ക് സപ്ളൈ ആഫീസര്‍ സുരേഷ്കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ വിജയകുമാര്‍, ബിനു. പി. ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. പരിശോധന ഇനിയുള്ള ദിവസങ്ങളിലും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: