നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലെ ഭക്ഷണശാല പ്രവര്‍ത്തനമാനരംഭിച്ചു. സിയാല്‍ മാനേജിങ് ഡയറക്റ്റര്‍ വി.ജെ. കുര്യന് ഉദ്ഘാടനം ചെയ്തു.
രാജ്യാന്തര ടെര്‍മിനലായ ടി3യുടെ മുന്‍വശമാണ് ഭക്ഷണശാല. 12,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്നേമുക്കാല്‍ കോടിയോളം രൂപ ചെലവിട്ടാണ് പണികഴിപ്പിച്ചത്. ഇരുന്നൂറിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സിയാലാണ് നല്‍കിയത്. വളരെകുറച്ച് വാടകവാങ്ങി പരമാവധി ആനുകൂല്യം ഉപയോക്താക്കള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ടെന്‍ഡര്‍ വിളിച്ച് നടത്തിപ്പുകാരെ കണ്ടെത്തിയത്.
വിമാനത്താവളത്തില്‍ ജോലിചെയ്യുന്ന കരാര്‍ തൊഴിലാളകള്‍ ഉള്‍പ്പെടെയുള്ള എണ്ണായിരത്തോളം ജീവനക്കാര്‍ക്ക് തുച്ഛമായ നിരക്കില്‍ ഭക്ഷണം നല്കാന് കഴിയും. പൊതുജനങ്ങള്‍ക്കും താരതമ്യേന കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭിക്കും.
സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ജനറല്‍ മാനേജര്‍ ഗോപാല്‍കൃഷ്ണ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാജേന്ദ്രന് ടി, പിഡിഡിപി ചെയര്മാന് ഫാദര്‍ സെബാസ്റ്റ്യന്‍ നാഴിയമ്പാറ, നെടുമ്പാശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: