വടക്കഞ്ചേരി: മംഗലംഡാം ചിറ്റടിയില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് മൂന്നേമുക്കാല്‍ ലക്ഷം രൂപ കവര്‍ന്നതുമായി ബന്ധപ്പെട്ട് സമീപവാസിയായ ഒരാളെ മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്തു.
ചിറ്റടി പ്ലാപറമ്പില്‍ സദാനന്ദന് (ബാബു-60) ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ചിറ്റടിയില്‍ വാടകക്ക് താമസിക്കുന്ന പീച്ചി സ്വദേശി സുകുമാരന്റെ വീട്ടില്‍ നിന്നും പണം നഷ്ടപ്പെട്ടത്.ഇയാള്‍ വാഹനം വിറ്റ പണം കിടപ്പുമുറിയില്‍ സൂക്ഷിച്ചതാണെന്ന് പറയുന്നു.
ഇവിടെ നിന്നും ഗ്യാസ് സ്റ്റൗവ്വ്, മരം മുറിക്കുന്ന കട്ടര്‍ തുടങ്ങിയവയും മോഷണം പോയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിവലയിലാകുന്നത്.ബാബുവിന്റെ വീട്ടില്‍ നിന്നും ഇയാള്‍ മോഷ്ടിച്ച 143200 രൂപയും ഗ്യാസ് അടുപ്പ്, കട്ടര്‍ തുടങ്ങിയവയെല്ലാം പോലീസ് കണ്ടെടുത്തു.
ബാക്കി തുകയെ കുറിച്ച് അന്വേഷണം നടന്നു വരുകയാണ്.ബാബുവിന്റെ വീടിന് സമീപത്ത് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെത്തിയത്.ഇയാളുടെ പേരില്‍ മറ്റ് നിരവധി മോഷണ കേസുകള്‍ കൂടി ഉള്ളതായി പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.മംഗലംഡാം എസ്.ഐ.എം.ശിവദാസന്‍, അഡീഷണല്‍ എസ്.ഐ’മാരായ രാധാകൃഷ്ണന്, വര്‍ഗ്ഗീസ് എ.എസ്.ഐ. ശ്രീധരന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയപ്രകാശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉക്കാഷ്, ജയന്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: