മാനന്തവാടി : വനിതകളുടെ സമഗ്ര ശാക്തീകരണം എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആഭിമുഖ്യത്തിൽ ജൂലൈ 25 ന് ജില്ലാതല വായ്പ മേള സംഘടിപ്പിക്കും. മാനന്തവാടി ടൗൺ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്യും. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ എസ് സലീഖ അധ്യക്ഷയായിരിക്കും. സമൂഹത്തിലെ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന വനിതകളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സ്ത്രീകൾ തുടങ്ങുന്ന സ്വയം തൊഴിൽ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ലളിതമായ വ്യവസ്ഥയിൽ വനിതാ വികസന കോർപ്പറേഷൻ വായ്പകൾ നൽകി വരുന്നു. ഇതിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും കൂടിയാണ് വായ്പ മേള സംഘടിപ്പിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: