തിരുനെല്ലി :കർക്കിടക വാവ് ദിവസം ബലിതർപ്പണത്തിനായി തിരുനെല്ലിയിലെത്തുന്ന ഭക്തർക്കായി സേവാഭാരതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യമായി ചുക്കുകാപ്പിയും ലഘുഭക്ഷണവും വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ക്ഷേത്രത്തിലേക്കുളള പ്രധാന വഴിയിലും പാപനാശിനിയിലുമാണ് സേവാഭാരതി പ്രവർത്തകർ ഭക്തർക്ക് ചുക്ക് കാപ്പിവിതരണം നടത്തുക.വർഷങ്ങളായി തിരുനെല്ലിക്ഷേത്രത്തിൽ കർക്കിടക വാവുബലിക്ക് ഭക്തജനങ്ങൾക്ക് ചുക്കുകാപ്പി നൽകുന്ന സേവാഭാരതി ഇത്തവണ മാനന്തവാടി മാരിയമ്മൻ ക്ഷേത്രസന്നിധിയിലും സൗജന്യമായി ചുക്കുകാപ്പി വിതരണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: