പന്തളം: തുടര്‍ച്ചയായ മഴയില്‍ പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഉഴുതുമറിച്ച വയലുപോലെ ആയത് യാത്രക്കാരെയും കച്ചവടക്കാരെയും വലയ്ക്കുന്നു.
സ്റ്റാന്‍ഡിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞതാണ്. ഈ കുഴിയില്‍ മഴവെള്ളം കെട്ടിക്കിടന്ന് കുളം പോലെയായിരിക്കുന്നു. വെള്ളക്കുഴിയില്‍ കൂടി ബസുകള്‍ കയറിയും ഇറങ്ങിയുമാണ് ഉഴുതവയലു പോലെയായത്. ചേറുപോലെയായ മണ്ണ് ബസ്സുകളുടെ ടയറിനിടയില്‍ കയറി റോഡിലെല്ലാം വ്യാപിച്ചിരിക്കുകയാണ്.
വെയിലുറയ്ക്കുമ്പോള് ഇത് ഉണങ്ങുകയും ഇതിനു മീതേകൂടി വാഹനങ്ങള്‍ ഓടുമ്പോള്‍ പ്രദേശമാകെ പൊടി വ്യാപിക്കുകയുമാണ്. ഇങ്ങനെ ഉയരുന്ന പൊടി റോഡിനിരുവശവുമുള്ള കടകളിലേക്കാണു ചെല്ലുന്നത്. ഇതു കാരണം കടകളിലെ സാധനങ്ങളെല്ലാം പൊടി കൊണ്ടു മൂടി. റോഡ് വശത്തുള്ള ഹോട്ടലുകളും പൊടികൊണ്ട് മൂടുകയാണ്.കച്ചവടക്കാരെയും ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നു. യാത്രക്കാരും വലയുന്നു. ഇതിലെ യാത്ര ചെയ്യുന്നവര്‍ ഈ പൊടി ശ്വസിക്കുന്നതു കാരണം ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളാണ് ഉണ്ടാകുന്നത്. ജനങ്ങള്‍ ഇത്രയേറെ ബുദ്ധിമുട്ടുകളനുഭവിച്ചിട്ടും ഇതിനു പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: