കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കമ്മാറ വിഭാഗത്തിന്റെ സ്ഥിതി വിവരക്കണക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് തഹസീല്‍ദാര്‍മാരില്‍ നിന്ന് ശേഖരിക്കാന്‍ പിന്നോക്കവിഭാഗ കമ്മീഷന് നിര്‍ദേശം നല്കി. കമ്മാറ സമുദായത്തെ ഒബിസി പട്ടികയില്‍ പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുകയായിരുന്നു എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ ചെയര്മാന് റിട്ട. ജസ്റ്റിസ് ജി ശിവരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മീഷന്. കമ്മാറ വിഭാഗത്തെക്കുറിച്ച് റിപ്പോര്‍ട്ടാവശ്യപ്പെട്ട് കിര്‍ത്താഡ്സിനും കളക്ടര്‍ക്കും മുമ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. വെള്ളരിക്കുണ്ട് താലൂക്കില്‍ കമ്മാറ സമുദായക്കാരില്ലെന്ന് തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാസര്‍കോട് ജില്ലയിലെ മറ്റു താലൂക്കുകളിലും കമ്മാറ സമുദായക്കാരുടെ സ്ഥിതിവിവരക്കണക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് കമ്മീഷനു മുമ്പില്‍ ഹാജരായ ജില്ലാ ലോ ഓഫീസറോട് കമ്മീഷന് നിര്‍ദേശിച്ചു.ആയുര്‍വേദ ബിരുദാനന്തരബിരുദ പ്രവേശനത്തിന് സംവരണപ്രകാരം മകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന സീറ്റ് ലഭിച്ചില്ലെന്ന എ.രാമചന്ദ്രന്റെ പരാതിയും കമ്മീഷന് പരിഗണിച്ചു. 2014 മെയിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഒബിഎച്ച് (അദര്‍ ബാക്വേഡ് ഹിന്ദു) വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രൊഫഷണല്‍ കോളേജുകളില്‍ മൂന്നു ശതമാനം സംവരണമുണ്ട്. എന്നാല്‍ ആയുര്‍വേദ ബിരുദാനന്തരബിരുദ പ്രവേശനത്തിന്റെ പ്രോസ്പക്ടസില്‍ ഒരുശതമാനം സംവരണമെന്നാണ് നല്‍കിയിരിക്കുന്നത്. ഇതിനടിസ്ഥാനമായ സര്‍ക്കാര്‍ ഉത്തരവുകളും രേഖകളും ഹാജരാക്കാന്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍ട്രന്‍സ് കമ്മീഷണര്‍ പിന്നോക്ക വിഭാഗ വികസനവകുപ്പ് എന്നിവരോട് കമ്മീഷന് നിര്‍ദേശിച്ചു. അഞ്ചു പരാതികള്‍ പരിഗണിച്ച കമ്മീഷന് എല്ലാ പരാതികളിലും തുടര്‍നടപടികളെടുത്തു. കമ്മീഷന് അംഗങ്ങളായ അഡ്വ വി.എ.ജെറോം, മൂളളൂര്ക്കര മുഹമ്മദലി സഖാഫി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: