മേലാറ്റൂര്‍: പുല്ലിക്കുത്ത് ഖാദി ഉല്പാദനകേന്ദ്രം പുത്തനുണര്‍വിലേക്ക്. നൂതന നെയ്ത്ത് യന്ത്രങ്ങളുപയോഗിച്ച് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നവീകരണ സമിതി യോഗത്തില്‍ തീരുമാനമായി. വേതനത്തോടെ തൊഴില്‍ പരിശീലത്തിനും തുടര്‍ന്ന് ജോലി ചെയ്യുന്നതിനും സംവിധാനമായി. ഇപ്പോള്‍ കുറച്ചു പേര് മാത്രമേ ജോലിക്കുള്ളൂ ഈ തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ പേര് വരേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി. പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പദ്ധതി പ്രകാരം പുതു സംരംഭകര്‍ക്ക് സബ്സിഡിയോടെ 25 ലക്ഷം രൂപവരെ വായ്പയായി ലഭിക്കുന്നതിന് കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ പദ്ധതികളും പ്രയോജനപ്പെടുത്തും. നവീകരണ സമിതിയുടെ പ്രഥമഘട്ടമെന്ന നിലയില്‍ ഒരു ചവിട്ടി നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മേലാറ്റൂര്‍ ദേശീയ ഗ്രന്ഥാലയത്തില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കമലം അദ്ധ്യക്ഷയായി. ഖാദി ബോര്‍ഡ് പ്രോഗ്രാം ഓഫീസര്‍ ടി.സജീവ്, ജില്ലാ പഞ്ചായത്തംഗം വി.സുധാകരന്, ബ്ലോക്ക് പഞ്ചയാത്തംഗം സുഗുണപ്രകാശ്, അജിത്പ്രസാദ്, ശശിധരന്, പി.സി.ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: