കാച്ചി: കളമശ്ശേരി എച്ച്എംടിയുടെ നിലനിലപ്പ് ഭീഷണിയായിക്കൊണ്ടിരിക്കുകയാണെന്ന് വിരമിച്ച ജീവനക്കാരുടെ സംഘടനയായ കളമശ്ശേരി എച്ച്എംടി റിട്ടയറീസ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എച്ച്എംടിയില്‍ നിന്ന് വിരമിച്ചവരില്‍ പെന്ഷന് ആനുകൂല്യവും ഇതുവരേയും ലഭിക്കാത്ത 1200 പേരുണ്ട്. നിലവിലുളള ഇപിഎഫ് പെന്ഷന് സ്കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള 1800ല്‍പരം ജീവനക്കാര്‍ക്ക് തുച്ഛമായ പെന്ഷെന് മാത്രമേ ലഭിക്കുന്നുള്ളൂ.
1992ല്‍ എച്ച്എംടിയില്‍ നടപ്പിലാക്കിയ ദീര്‍ഘകാല അനുസരിച്ചുള്ള വര്‍ധിച്ച ആനുകൂല്യങ്ങളൊന്നും ഇതുവരേയും നടപ്പിലാക്കിയിട്ടില്ല. 1997ല്‍ നടപ്പിലാക്കേണ്ടിയിരുന്ന ദീര്‍ഘകാല കരാര്‍ 2014ല്‍ മാത്രമാണ് എച്ച്എംടിയില്‍ നടപ്പിലാക്കിയത്.
പത്രസമ്മേളനത്തില്‍ പ്രസിഡന്റെ എം.ജി.രാധാക്കൃഷ്ണന്‍, വൈസ് പ്രസിഡന്റെ കെ.വി. രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി വി.പി. രഘൂത്തമന്, മുന്‍ സെക്രട്ടറി എ. രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: