കാക്കനാട്: വിസ കാലാവധി കഴിഞ്ഞ് ഒളിവില്‍ താമസിച്ച ചൈനീസ് സ്വദേശികളായ സഹോദരനും സഹോദരിയും അറസ്റ്റില്‍. കൊല്ലം സ്വദേശി ഹഫീസ് അനസിന്റെ ഭാര്യ സീയാലിന്ഹൂ(36), സഹോദരന് സോംകീ ഹൂ(36), നാല് വയസുള്ള കുട്ടി എന്നിവരാണ് പിടിയിലായത്. കാക്കനാട് ഇടച്ചിറയില്‍ ആഢംബര ഫഌറ്റില്‍ ഒളിവില്‍ താമസിച്ചിരുന്ന ചൈനീസ് സ്വദേശികളെ ഇന്‍ഫോപാര്‍ക്ക് പോലീസാണ് പിടികൂടിയത്.
ചൈനീസ് സ്വദേശിനിയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശി ഹഫീസ് അനസ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹഫീസ് അനസ് ചൈനക്കാരിയെ വിവാഹം കഴിച്ച് ഒപ്പം കൂട്ടുകയായിരുന്നു. വിവാഹ മോചിതയായ ചൈനീസ് സ്വദേശിനിയെ ഹഫീസ് വിവാഹം ചെയ്ത് വിസിറ്റിങ് വിസയിലാണ് നാട്ടില്‍ താമസിപ്പിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കാക്കനാട് തുതിയൂര്‍ പ്രദേശത്ത് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇയാള്് പ്ലൈവുഡ് കയറ്റുമതി ബിസിനാണ് നടത്തിയിരുന്നത്.
തുതിയൂരിലെ വാടക വീട്ടിലും ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കാണ് ഇയാള്‍ ചൈനക്കാരിയെയും ബന്ധുവിനെയും ഒപ്പം താമസിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
60 ദിവസത്തെ വിസിറ്റിങ് വിസയില്‍ ഇന്ത്യയിലെത്തിയ ചൈനീസ് സ്വദേശിനികളുടെ വിസാ കാലാവിധി കഴിഞ്ഞ ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. വിസാ കാലാവധി കഴിഞ്ഞ ചൈനീസ് സ്വദേശികളെ നാട്ടില്‍ താമസിപ്പിക്കാന്‍ വ്യാജരേഖ ചമക്കാന്‍ ശ്രമിച്ചതിന് ഹഫീസിനെതിരെ കടക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികള്‍ പോലീസ് പിടിയിലായത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന്റെ വ്യാജ ചികിത്സാ രേഖകള്‍ ഹാജരാക്കിയാണ് വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ക്കെതിരെയുളള കേസ്.
നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രതികളുടെ വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോയിട്ടില്ലെന്ന് ഫോറിന് റീജിയണല്‍ രജിസ് ട്രേഷന് ഓഫിസില്‍ (എഫ്ആര്‍ആര്‍ഒ)യില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫോപാര്‍ക്ക് എസ്ഐ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: