ലക്കാട്: ജില്ലാ സഹകരണാശുപത്രി ജീവനക്കാര്‍ നടത്തുന്ന പണിമുടക്കും നിരാഹാരസമരവും ഒത്തുതീര്‍പ്പാക്കുന്നതിന് ജില്ലാ ഭരണകൂടം മുന്‍കൈയെടുക്കണമെന്ന് ബിഎംഎസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി 3500രൂപ മാത്രം മിനിമം വേതനം നല്കി അധികജോലിചെയ്യിക്കുന്ന മാനേജ്മെന്റ് നടപടി അവസാനിപ്പിക്കണം.നിയമാനുസൃതമായുള്ള മിനിമംവേതനവും,ജോലിസമയവും നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ അവഗണിച്ച് ആശുപത്രി മാനേജ്മെന്റ് നടത്തുന്ന തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ 25ന് ആശുപത്രിക്ക് മുന്നില്‍ നിന്നും കളക്ട്രേറ്റിലേക്ക് വനിതകളുടെ മാര്‍ച്ച് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലാപ്രസിഡന്റ് ടി.എം.നാരായണന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി കെ.സുധാകരന്, എസ്.രാജേന്ദ്രന്, പി.സുന്ദരന്‍, വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: