മാനന്തവാടി : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വ്യാപക കൃഷിനാശം. ബുധനാഴ്ച പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് നാശനഷ്ട്ടങ്ങള്‍ ഏറെ ഉണ്ടായത്. തലപ്പുഴ, കാട്ടി മൂല, വാളാട് എന്നിവിടങ്ങളിലാണ് ഏക്കര്‍കണക്കിന് വാഴകൃഷികള്‍ നിലം പൊത്തിയത്. വിളവെടുക്കാനായ വാഴകളാണ് വീണുപോയതില്‍ ഏറെയും. തലപ്പുഴ വെണ്മണി മുല്ലപറമ്പില്‍ എം.വി. വിന്‍സെന്റിന്റെ 600 ഓളം വാഴകളാണ് കഴിഞ്ഞ ഒരു ദിവസം നശിച്ചത്. തലപ്പുഴ കൃഷി വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. വളാട്, കാട്ടി മൂല എന്നിവിടങ്ങളിലെ നിരവധി കര്‍ഷകരുടെ ഏക്കറ് കണക്കിന് വാഴകൃഷികള്‍ നശിച്ചു. ലോണെടുത്തും കടം വാങ്ങിയുമാണ് പലരും കൃഷിയിറക്കുന്നത്. എന്നാല്‍ കൃഷിയില്‍ നിന്നും നല്ലൊരു വരുമാനം പ്രതീക്ഷിക്കുകയും വിളവെടുക്കാന്‍ നേരം ഉണ്ടാവുന്ന ഇത്തരം അപ്രതീക്ഷിത നാശനഷ്ട്ടങ്ങള്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്. ഇത് കര്‍ഷകര്‍ക്ക് മേല്‍ വലിയ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: