ബത്തേരി: പൊന്‍കുഴി ശ്രീരാമ-സീതാദേവി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 23ന് പുലര്‍ച്ചേ 3.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെ പൊന്കുഴിപുഴയില് ബലിതര്‍പ്പണം നടക്കും.
ശ്രീരാമ-സീതാ-ലവകുശ സങ്കല്‍പ്പങ്ങള്‍ ഏറെയുള്ള പൊന്‍കുഴി ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തുന്നത് ഏറ്റവും അഭികാമ്യമാണ്. കേരളത്തിനുപുറമെ കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം’ഭക്തര്‍ ബലിതര്പ്പണത്തിനെത്താറുണ്ട്. ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ഇരുന്ന് ബലിതര്‍പ്പണം ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബലിതര്‍പ്പണത്തിനു ശേഷം പൊന്കുഴിപുഴയില് മുങ്ങി പ്രസാദവും സ്വീകരിച്ച് തടസ്സങ്ങളിലാതെ പോകാനുള്ള സൗകര്യവുമുണ്ട്.
ബത്തേരി തഹസില്‍ദാര്‍ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികളും’ഭരണസമിതി അംഗങ്ങളും ഒരുക്കങ്ങല്‍ വിലയിരുത്തി. രാവിലെ നാല്മണി മുതല്‍ ബത്തേരിയില്‍നിന്നും കെഎസ്ആര്‍ടിസി ബസ്സുകള്‍ പൊന്‍കുഴിയിലേക്ക് സര്‍വ്വീസ് നടത്തും. മെഡിക്കല്‍, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, ചെക്ക് പോസ്റ്റ്, പോലീസ്, പഞ്ചായത്ത്, കെഎസ്ഇബി, കെഎസ്ആര്‍ടിസി തുടങ്ങിയ വകുപ്പുകളുടെ സേവനം ലഭ്യമാക്കും.
രാവിലെ എഴ് മണി മുതല്‍ ലഘു’ഭക്ഷണ വിതരണവും ചുക്ക് കാപ്പി വിതരണവും വിവിധ സംഘടനകളുടെ മേല്‍നോട്ടത്തില്‍ നടക്കും.
പത്രസമ്മേളനത്തില്‍ കെ. ജി.ഗോപാലപിള്ള, അഡ്വ. കെ.എ.അശോകന്, സി. പ്രസന്നകുമാര്‍, വാസുവെള്ളോത്ത്, എന്‍.എം. വിജയന്, ബാബു കട്ടയാട്, ഡി.പി.രാജശേഖരന്, കെ.സി.കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: