മാവുങ്കാല്‍: രാമായണ മാസത്തില്‍ രാമായണ പാരായണവും രാമായണത്തിന്റെ ഉദ്ദേശശുദ്ധികളെയും കുറിച്ച് പഠനം നടത്തി പുതു തലമുറയ്ക്ക് അറിവ് കൈമാറികൊണ്ട് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മാതൃകയാകുന്നു.
വാഴക്കോട് വിശ്വഹിന്ദു പരിഷത്ത് യൂണിറ്റ് പ്രവര്‍ത്തകരാണ് ഹൈന്ദവ വീടുകള്‍ കേന്ദ്രീകരിച്ച് സത്കര്മ്മത്തിനൊരുങ്ങിയത്. ഒരു ദിവസം അഞ്ച് വീട്ടിലെ കുടുംബങ്ങള്‍ ഒരു വീട്ടില്‍ കേന്ദ്രീകരിച്ചാണ് രാമായണ പാരായണം നടത്തുകയും രാമായണത്തിന്റെ ആവശ്യകത പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നത്. കര്‍ക്കിടകം ഒന്നും മുതല്‍ ഒരുമാസം ഹൈന്ദവ വീടുകളില്‍ രാമായണ പാരായണം നടത്തുന്നത്.
വീട്ടില്‍ അന്ധകാരത്തെ അകറ്റി ഐശ്വര്യവും സമൃദ്ധിയും ഒരുപോലെ കൊണ്ടുവരുവാന്‍ രാമായണപാരായണം കൊണ്ട് സാധിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതിന്റെ ഔപാചാരിക ഉദ്ഘാടനം വാഴക്കോട് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.നാരായണന് നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന രാമായണ പാരായണത്തിന് ശശിധരന് മാസ്റ്റര്‍, പി.നാരായണന്, സന്തോഷ് വെള്ളൂട, പ്രദീപന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: