തിരുവല്ല: നഗരഹൃദയത്തില്‍ സിഗ്നല്‍ ലൈറ്റ് കണ്ണടച്ചിട്ടും നടപടിയെടുക്കാതെ നഗരസഭ. ഒറ്റദിവസംകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് നഗരസഭ നീട്ടിക്കൊണ്ടുപോകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തകരാറിലായ സിഗ്നല്‍ യൂണിറ്റ് പൂര്‍ണമായി മാറി പുതിയത് സ്ഥാപിക്കണമെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതുവരെ കൗണ്‍സില്‍ യോഗം കൂടി പുതിയത് സ്ഥാപിക്കാനുള്ള അനുമതി വാങ്ങാന്‍ നഗരസഭയ്ക്ക് സാധിച്ചില്ല.
ചാര്‍ജ് നില്‍ക്കാത്ത ബാറ്ററികകളുടെയും പവര്‍ യൂണിറ്റുകളുടെയും പ്രശ്നങ്ങള്‍ താല്‍ക്കാലികമായി പരിഹരിച്ചാണ് സിഗ്നല്‍ സംവിധാനം ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ബാറ്ററി, ചാര്‍ജിങ് യൂണിറ്റ് എന്നിവ മാറ്റിവയ്ക്കുന്നതിന് 1,29,850 രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി നഗരസഭയ്ക്ക് കെല്‍ട്രോണ്‍ എന്‍ജിനിയര്‍മാര്‍ നല്‍കിയിരുന്നു. നിലവിലെ ബാറ്ററിയും പവര്‍ യൂണിറ്റും പൂര്‍ണമായും മാറ്റി പുതിയത് സ്ഥാപിച്ചാല്‍ മാത്രമേ ലൈറ്റ് പ്രവര്‍ത്തിക്കുകയുള്ളൂ.കനത്തമഴയില്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണ് ട്രാഫിക് പോലീസ് വാഹനങ്ങള്‍ കടത്തിവിടുന്നത്. എലിസബത്ത് മാമ്മന്‍മത്തായി എംഎല്‍എ ആയിരുന്നപ്പോള്‍ പണിതതാണ് സിഗ്നല്‍ലൈറ്റ്. പിന്നീട് ഇതിന്റെ പ്രവര്‍ത്തിപ്പിക്കല്‍ ചുമതല നഗരസഭയ്ക്ക് കൈമാറി. വരുമാനമില്ലാത്തതിനാല്‍ നഗരസഭ ആദ്യം മുതലേ സിഗ്നല്‍ ലൈറ്റിന് പ്രത്യേക പരിഗണന നല്‍കിയിരുന്നില്ല. തിരക്കുള്ള സമയങ്ങളില്‍ ചുവന്ന ലൈറ്റിനൊപ്പം പച്ച സിഗ്നല്‍ ദിശയും കാണിക്കുന്നുവെന്നും വാഹനങ്ങളില്‍ എത്തുന്നവര്‍ എന്തുചെയ്യണമെന്നറിയാതെ കുഴയുന്നു. ഇവിടെ ഡ്യൂട്ടിയിലുള്ള പോലീസുകാരും ഇതിനാല്‍ വലയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: