ആലുവ: സമൂഹത്തെ നേരായ വഴിക്ക് നയിക്കാന്‍ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് കൊച്ചി റേഞ്ച് ഐജി പി. വിജയന്. എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ റൂറല്‍ ജില്ലാ പോലീസ് നടപ്പാക്കുന്ന ‘പ്രോജക്ട് ഹോപ്’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റൂറല്‍ ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജ്ജ് അദ്ധ്യക്ഷനായി. ആലുവ അൈദ്വതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ചൂണ്ടി സ്നേഹാലയം ഡയറക്ടര്‍ റവ: ഫാദര്‍ ജോര്‍ജ്ജ് കുഴിക്കാട്ട്, ആലുവ അന്‍സാര്‍ മസ്ജിദ് ഇമാം ഫൈസല്‍ അസ്ഹരി, സൈക്കോളജിസ്റ്റ് ഡോ. പ്രകാശ്, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ.ടി.എം. പൈലി എന്നിവര്‍ പ്രഭാഷണം നടത്തി. ഡിഇഒ ടി. വത്സലകുമാരി സംസാരിച്ചു. ഡിവൈഎസ്പിമാരായ ഷീന്‍ തറയിന്, വി.കെ. സനില്‍കുമാര്‍, ജി. വേണു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: