കാലടി: ധീരതക്ക് മാതൃകയായ ഒമ്പതാം ക്ലാസുകാന്‍ മാണിക്കമംഗലം സ്വദേശി പ്രജിത്തിന് സഹായവുമായി കാലടി ആദിശങ്കര ട്രസ്റ്റ്. ആദിശങ്കരക്കു കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ്ടു മുതലുളള ഉപരിപഠനം പ്രജിത്തിന് സൗജന്യമായി പഠിക്കാം.
കഴിഞ്ഞ ദിവസം മാണിക്കമംഗലം കുളത്തില്‍ കാല്‍വഴുതി വീണ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി കണ്ണനെയാണ് പ്രജിത്ത് രക്ഷപ്പെടുത്തിയത്. കുളത്തിനിടെ അടുത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കാല്‍വഴുതി വെളളത്തില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രജിത്ത് കണ്ണനെ രക്ഷപ്പെടുത്തി. പ്രജിത്തിന്റെ ധീരത അറിഞ്ഞ ആദിശങ്കര ട്രസ്റ്റ് സഹായവുമായി എത്തുകയായിരുന്നു. സ്വന്തം ജീവന് പോലും നോക്കാതെ മറ്റൊരു കുട്ടിയെ രക്ഷിച്ചത് മാതൃകയാണെന്ന് ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദും, മാനേജിങ്ങ് ട്രസ്റ്റി സ്പെഷ്യല്‍ ഓഫീസര്‍ പ്രൊഫ.സി.പി ജയശങ്കറും പറഞ്ഞു. ഉപരി പഠനം എന്താണെന്ന് പ്രജിത്തിന് തിരഞ്ഞെടുക്കാം. മാണിക്കമംഗലം ചന്ദ്രവിഹാര്‍ പ്രദീപ് ശ്രീജ ദമ്പതികളുടെ മകനാണ് പ്രജിത്ത്. കാലടി ആശ്രമം സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: