മേപ്പാടി : കോഴിക്കോട് ഊട്ടിറോഡില്‍ വീണ്ടും വന്മരം കടപുഴകി ഓമ്നി വാനിന് മുകളില്‍വീണു ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.വാഴവറ്റ സ്വദേശി തോമസിനാണ് ഗുരുതരമായി പരിക്കേറ്റ് വിംസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത് .ചുണ്ട ഭാഗത്ത് നിന്ന് മേപ്പാടിയിലേക്ക് പോകുകയായിരുന്ന ഓമ്നി വാനിന്ന് മുകളിലേക്കാണ് വന്മരം കടപുഴകി വീണത്. കഴിഞ്ഞ ദിവസം വന്മരം കടപുഴകി വീണ് പത്തോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നിരുന്നു. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത് ഒരു ടൂറിസ്റ്റ് ബസ്സ് കടന്ന് മീറ്ററുകള്ക്കലെ എത്തിയപ്പോഴേക്കും വന്‍ശബ്ദത്തോടെ ഇലക്ട്രിക്ക് ലൈനിന്ന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതേ സ്ഥലത്ത് നിന്ന് ഇരുന്നൂറ് മീറ്ററുകള്‍ക്ക് അപ്പുറമാണ് ഇന്നലെ ദുരന്തമുണ്ടായത്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സും മേപ്പാടി പോലീസും കഷ്ടപ്പെട്ടാണ് വന്മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. അപകടാവസ്ഥയിലായ ഒട്ടേറെ മരങ്ങള്‍ ഈ ഭാഗത്ത് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുണ്ട് കാറ്റൊന്ന് ആഞ്ഞുവീശിയാല്‍ നിലം പതിക്കാവുന്ന അവസ്ഥയിലാണ് മരങ്ങള്‍ നില്‍ക്കുന്നത്.പൊതുമരാമത്ത് വകുപ്പ് അധികര്‍ കണ്ടിട്ടും കാണാതെ നടിക്കുന്ന ഇത്തരം അപകട മരങ്ങള്‍ എത്രയും വേഗം മുറിച്ചുമാറ്റി പൊതുജനങ്ങളുടെ സ്വത്തിന്നും ജീവനും സംരക്ഷണം നല്‍കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: