തിരുനെല്ലി: കര്കിടക വാവ് ബലിക്കൊരുങ്ങി തിരുനെല്ലി ക്ഷേത്രം ഇരുപത്തിമൂന്നിന് നടകുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു ഇരുപത്തിമൂന്നിന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. തെക്കന്‍ കാശിയെന്നറിയപ്പെടുന്നതിരുനെല്ലി ക്ഷേത്രത്തില്‍ വര്‍ഷം തോറും പതിനായിരകണക്കിനാളുകളാണ് ബലിതര്‍പ്പണത്തിനായി എത്താറുള്ളത് ഇത്തവണ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ തര്‍പ്പണ ചടങ്ങുകള്കെത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതീക്ഷികുന്നത് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു ജില്ലാ കളക്ടറുടെ നേത്യത്വത്തില്‍ കഴിഞ്ഞ ആഴ്ച കല്‍പ്പറ്റയില്‍ വെച്ച് പ്രത്യേക അവലോകന യോഗവും ചേര്‍ന്നു ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ബലിതര്‍പ്പണത്തിനായി ഭക്തരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ കാട്ടികുളത്ത് പാര്‍ക്ക് ചെയ്യണം അവിടെനിന്നുംകെ.എസ്.ആര്.ടി.സി, യുടെയും പ്രിയദര്‍ശിനിയുടെയും ബസ്സുകള്‍ ചെയിന്‍ സര്‍വ്വീസ് നടത്തുന്നതുമായിരിക്കും ബലി സാധന വിതരണത്തിനായി പാപനാശിനിയിലുള്പ്പെടെ കുടുതല്‍ കൗണ്ടറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു
ബലി കര്‍മ്മങ്ങള്‍ക്കായി കുടുതല്‍ കര്‍മ്മികളെയും നിയോഗിക്കും ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ, ഭക്തജനങ്ങള്‍ക്കും അത്താഴവും പ്രഭാത ഭക്ഷണവും നല്‍കുന്നതായിരിക്കും വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ട്രസ്റ്റി പി.ബി. കേശവദാസ്,എക്സിക്യൂട്ടീവ്ഓഫീസര്‍ കെ.സി.സദാനന്ദന്,മാനേജര്‍ പി.കെ.പ്രേമചന്ദ്രന് ,ടി.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: