കോഴഞ്ചേരി: അയിരൂര്‍ ചെറുകോല്‍പ്പുഴ മേഖലയില്‍ സംഘര്‍ഷത്തിന് സിപിഎം ശ്രമം. അയിരൂര്‍ ഗവ.എച്ച്എസ്എസിനു സമീപം സ്ഥാപിച്ചിരുന്ന എബിവിപിയുടെ കൊടിയും കൊടിമരവും നശിപ്പിച്ചു കൊണ്ടാണ് സിപിഎം ഡിഫിക്കാര് ഒരു മാസം മുന്‍പ് അക്രമത്തിന് തുടക്കമിട്ടത്. കഴിഞ്ഞ എട്ടു വര്‍ഷമായി സ്കൂളിന് സമീപമുണ്ടായിരുന്ന കൊടിമരമാണ് മാര്‍ക്സിസ്റ്റ് അക്രമികള്‍ നശിപ്പിച്ചത്. കേടുവരുത്തിയ കൊടിമരം അറ്റകുറ്റപ്പണി നടത്തി എബിവിപി പ്രവര്‍ത്തകര്‍ പുന:സ്ഥാപിച്ചെങ്കിലും വീണ്ടും അക്രമികള്‍ കൊടിമരം ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റോടെ ഇളക്കിയെടുത്ത് സ്കൂള്‍ കോമ്പൗണ്ടില്‍ ഉപേക്ഷിച്ചു.
ഇതിനിടയില്‍ അയിരൂര്‍ ഗവ.ആയൂര്‍വേദ ആശുപത്രിക്ക് സമീപം പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച ഷെഡില്‍ സ്ഥാപിച്ചിരുന്ന ഡിഫിക്കാരുടെ കൊടി നഷ്ടപ്പെട്ടു. ഡിവൈഎഫ്ഐ യില്‍ നിന്നും ആര്‍എസ്എസ് ശാഖയിലേക്ക് എത്തിയവരില്‍ ഒരാളെ സൗഹൃദം നടിച്ച് വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഡിവൈഎഫ്ഐ ക്കാരുടെ കൊടി എടുത്തത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പറയിപ്പിക്കുകയും ഇതിന്റെ വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കഴിഞ്ഞ 12ന് ചെറുകോല്പ്പുഴയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും ഡിഫിക്കാര് കമ്പിയും കുറുവടികളും മറ്റ് ആയുധങ്ങളുമായി സംഘടിച്ച് എത്തി രാത്രി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ആര്‍എസ്എസ് പ്രവര്‍ത്തകനാണോ എന്ന് യാത്രക്കാരോടും ഡ്രൈവര്‍മാരോടും അന്വേഷിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാര്‍ക്സിസ്റ്റ് ഭീകരതയില്‍ തന്റെ മകന് ഭയപ്പെട്ടതായി കാട്ടി രഘുനാഥ് എന്ന ഓട്ടോ ഡ്രൈവര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. സിപിഎം അക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: