കളമശ്ശേരി: കളമശ്ശേരി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് സമിതി ചെയര്‍പേഴ്സണ്‍ വിമോള്‍ വര്‍ഗീസ് രാജിവച്ചു. ചൊവ്വാഴ്ച നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് രാജി തീരുമാനം അറിയിച്ചത്. കഴിഞ്ഞ ആറുമാസമായി കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെതിരെ പ്രതിപക്ഷം പ്രചരണം നടത്തുന്നതിനിടയിലാണ് രാജി.
പുതിയ സ്ഥിരം സമിതി അധ്യക്ഷയെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് തെരഞ്ഞെടുക്കും. നഗരസഭയില്‍ ‘എ’ ഗ്രൂപ്പില്‍ പെട്ട ജെസി പീറ്ററാണ് ചെയര്‍പേഴ്സണ്‍. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ ഐ ഗ്രൂപ്പുമാണ് കൈയ്യടക്കി വച്ചിരിക്കുന്നത്. ഐ ഗ്രൂപ്പു ഇന്നലെ രഹസ്യ യോഗം ചേര്‍ന്നതായി സൂചനയുണ്ട്. രാജി വച്ച് പോയ സ്ഥാനത്ത് പകരം ആരെന്ന് ധാരണയായിട്ടില്ല.
സാമുദായിക സന്തുലനം പുലര്‍ത്താനായി ഹൈന്ദവ വിഭാഗത്തില്‍ നിന്ന് കൗണ്‍സിലറെ വേണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ വൈസ് ചെയര്മാന് സ്ഥാനം മുസ്ലീം ലീഗിലെ ടി.എസ്. അബൂബക്കറും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിലെ റുക്കിയ ജമാല്‍, ഷാജഹാന് കടപ്പള്ളി, വിമോള്‍ വര്‍ഗീസ്, എ.കെ ബഷീര്‍, സബീന ജബ്ബാര്‍ എന്നിവരുമാണ് വഹിക്കുന്നത്.
ബിജെപിയുടെ വിമര്‍ശനങ്ങള്‍ മറികടക്കാനും വളര്‍ച്ച തടയാനും കഴിയുന്ന രീതിയില്‍ വനിതാ കൗണ്‍സിലറെ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയാക്കണമെന്നാണ് ആവശ്യം. ആറു മാസത്തെ കാലയളവില്‍ സ്ഥിരം സമിതി അധ്യക്ഷയുടെ ചുമതല നിര്‍വ്വഹിച്ച ലീലാ വിശ്വനെ തന്നെ തിരഞ്ഞെടുക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: