കൊച്ചി: പനിമരണം തുര്ക്കഥയാകുമ്പോളും സര്‍ക്കാര്‍ ആലസ്യത്തില്‍. ദൈനം ദിന സംഭവങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്ന് പനിമരണം വാര്ത്തയല്ലാതാക്കാനുള്ള പെടപ്പാടിലാണ് സര്‍ക്കാര്‍. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പലവിധത്തിലുള്ള പനി പിടിപെടുകയും പനിമരണം തുടര്കഥയാകുമ്പോളും ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
സംസഥാനത്ത് പനിമരണം എത്രയുണ്ടെന്ന് പറയാന്‍ സര്‍ക്കാര്‍ ലജ്ജിക്കുകയാണ്. ശുചിത്വത്തിലും, വൃത്തിയിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സംസഥാനത്താണ് പനിമരണ സംഖ്യ 200 ലെത്തിനില്ക്കുന്നത്. പനി പടരുന്നത് തടയാനും നിയന്ത്രിക്കുന്നതിലും തടയുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.
മാലിന്യ നിര്‍മ്മാജ്ജനത്തിന് കൃത്യമായ പദ്ധതികളില്ലാത്ത സര്‍ക്കാര്‍ മാലിന്യംകൊണ്ട് ഉഴലുകയാണ്. മാലിന്യ സംസ്ക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതാണ് പനിപടരാനും, മരണ നിരക്ക് വര്‍ദ്ധിക്കാനും കാരണമായതെന്നാണ് വിലയിരുത്തല്‍. മുമ്പില്ലാത്തതും നിര്‍മ്മാര്‍ജ്ജനം ചെയ്തതുമായ പനികള്‍ സംസ്ഥാനത്ത് പടര്‍ന്നതിന് കാരണം ആരോഗ്യരംഗം നിഷ്ക്രിയമായതാണെന്ന ആരോപണവും നിലവിലുണ്ട്. പനിമരണവും, അതുമായി ബന്ധപ്പെട്ടവിഷയങ്ങളും ചര്‍ച്ചയാകാതിരിക്കാന്‍ സര്‍ക്കാര്‍ ഭൂമികൈയേറ്റവും, സിനിമാ വാര്‍ത്തകളും നീട്ടാന്‍ സാഹചര്യമൊരുക്കുകയാണ്.
ഡെങ്കി, എന്വണ്എച്ച് വണ്‍, എലിപനി, ഫ്ളു, പകര്‍ച്ചപനി തുടങ്ങി കേട്ട് കേള്‍വി പോലുമില്ലാത്ത പനികള്‍ കേരളത്തില്‍ തലപൊക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ പനികൊയ്ത്ത് നടത്തുകയാണെന്നും, സര്‍ക്കാര്‍ അതിന് സഹായകമായി വര്‍ത്തിക്കുകയാണെന്നും ആരോപണമുണ്ട്. കേരളത്തിലെ ജനങ്ങള്‍ പനിപേടിയിലാണ്. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പനിമരണം വര്‍ദ്ധിക്കുമെന്ന് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: