കല്‍പ്പറ്റ : കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണം നടത്തുന്ന ജില്ലയിലെ തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിക്കുമെന്ന് കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
ഗ്രീന്‍പ്രോട്ടോക്കോള്‍ തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും കപ്പുകളും മറ്റും ക്ഷേത്രപരിസരത്ത് കൊണ്ടുവരരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രസാദങ്ങളും മറ്റും നല്കാന് പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍ എന്നിവ ഉപയോഗിക്കാനും പാടില്ല. പകരം പരിസ്ഥിതി സൗഹൃദമായ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. തുണിസഞ്ചികള്‍ പേപ്പര്‍ ബാഗുകള്‍ എന്നിവയെല്ലാം ഇതിന് പകരമായി ഉപയോഗപ്പെടുത്തും. ഇവ പരിശോധിക്കാന്‍ പോലീസ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, എന്‍.സി.സി, വളണ്ടിയര്‍മാര്‍ തുടങ്ങിയവരെ വിന്യസിക്കും. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ തിരുനെല്ലി, പൊന്‍കുഴി എന്നിവിടങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: