കൊച്ചി: സമുദ്രമത്സ്യ മേഖലയില്‍ വിവിധ സംസ്ഥാനങ്ങളിലെ വികസന തോത് മനസ്സിലാക്കാന്‍ ദേശീയ സമുദ്രമത്സ്യമേഖലാ വികസന സൂചിക തയ്യാറാക്കണമെന്ന് നീതി ആയോഗ് ഡെപ്യൂട്ടി അഡൈ്വസര്‍ മനാഷ് ചൗധുരി സിഎംഎഫ്ആര്‍ഐയോട് അഭ്യര്‍ത്ഥിച്ചു. ഡയറക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണനുമായുള്ള ചര്‍ച്ചയിലാണ് ഇന്ത്യന്‍ മത്സ്യമേഖലയുടെ സമഗ്രവികസനത്തിന് വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹം സിഎംഎഫ്ആര്‍ഐയോട് അഭ്യര്‍ത്ഥിച്ചത്.
സമുദ്രജല കൃഷിയില്‍ സ്വകാര്യ നിക്ഷേപത്തിന് തടസ്സമാകുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദ്ദേശിക്കാനും വികസനപദ്ധതിക്ക് കഴിയണം അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക വിദ്യ മതിയായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ 2022 ഓടെ നാല് ലക്ഷം ടണ്‍ മത്സ്യമാണ് കൂടുമത്സ്യകൃഷിയിലൂടെ രാജ്യത്ത് ഉല്പാദിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ കൂട്മത്സ്യകൃഷി വന്‍വിജയമാക്കാമെന്നും മനാഷ് ചൗധുരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: