ബത്തേരി: ഡോണ്‍ബോസ്കോ കോളേജും അതിനോട് ചേര്‍ന്ന പ്രാര്ത്ഥാന മുറികളും തല്ലിതകര്‍ത്ത യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഭാരതീയ ജനത ഒബിസി മോര്‍ച്ചാ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളെ മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമകളാക്കി അക്രമ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്തണം. വിദ്യാര്‍ത്ഥി രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വാദിക്കുന്നവര്‍ സംസ്ഥാനത്ത് പല കാമ്പസുകളിലും എബിവിപി പോലുളള സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഭീകരത സൃഷ്ടിക്കുന്ന എസ്എഫ്ഐയുടെ ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് മാഫിയകളുടെ പിന്‍ബലത്തോടെയാണ് ഇതെല്ലാം നടക്കുന്നത്. ഈ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട ഡിവൈഎഫ്ഐ – സിപിഎം ഗുണ്ടകളുടെ പേരില്‍ കേസ്സ് എടുക്കാന്‍ പോലീസ് വിസമ്മതിക്കുകയാണ്. ഇവരേയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.
ജില്ലാ പ്രസിഡന്റ്ന്യൂട്ടന് അധ്യക്ഷനായി. സെക്രട്ടറി ടി. കെ ദീനദയാല്‍, മത്തായി, അര്ജ്ജുനന്, രജ്ഞിത്ത് കുമാര്‍, രാജന് കുപ്പാടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: