കൊച്ചി: സമുദായ സംഘടന ശക്തിപ്പെടുന്നതിലൂടെ ജനകീയ പ്രശ്നങ്ങളിലുള്ള രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുവാന്‍ സാധിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് കര്‍ഷകര്‍ സജ്ജമാകണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. നഴ്സുമാരുടെ ശമ്പള ആവശ്യത്തോട് കത്തോലിക്ക കോണ്‍ഗ്രസിനു അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. ശമ്പളവര്‍ധനവ് എന്ന ആവശ്യത്തിനു സംഘടന പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് വി. വി. അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, ഭാരവാഹികളായ ജോസുകുട്ടി മാടപ്പള്ളി, സാജു അലക്സ്, ബേബി പെരുമാലില്‍, ഡേവീസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: