നെടുമ്പാശ്ശേരി: സംസ്ഥാനം പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മെറ്റല്‍ സ്ക്രാപ് ട്രേഡേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജിഎസ്ടി നിലവില്‍ വന്നതോടെ ഇ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുന്നത് സ്തംഭനാവസ്ഥയിലായിരിക്കുകയാണ്.
ജിഎസ്ടിയില്‍ ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 18 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പല വന്‍കിട സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വിവിധ മേഖലകളിലായി നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന വ്യാപാര മേഖലയാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.വിദേശത്ത് നിന്നും വന്‍തോതില്‍ ആക്രി സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ വില ഗണ്യമായി കുറയുകയും ഈ വ്യാപാര മേഖല തകര്‍ച്ച നേരിടുകയുമാണ്.
വന്‍കിട സ്ഥാപനങ്ങള്‍ സാധനങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിയതോടെ ചെറുകിട കടകളില്‍ ഇവ കെട്ടി കിടക്കുകയാണ്. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെട്ടില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് സാജര്‍ സിത്താര അദ്ധ്യക്ഷനായി. പി.ബി. ഷിയാദ്, പി.എച്ച്.നാസറുദ്ദീന്‍, അബ്ദുള്‍ ഖാദര്‍ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: