കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയെ സ്ഥലംമാറ്റി. തലശേരി ബ്രണ്ണന്‍ കോജേിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മഹാരാജാസ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബിനയെ പ്രെമോഷനില്ലാതെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
എന്‍.എല്‍. ബീന ഉള്‍പ്പെടെ ഏഴു പ്രിന്‍സിപ്പല്‍മാരെയാണ് സംസ്ഥാനത്തെ വിവിധ സര്ക്കാര്കോളേജുളില് നിന്നും സ്ഥലം മാറ്റിയിരിക്കുന്നത്. കൊടുവള്ളി സര്‍ക്കാര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. പി.എസ്. അജിതയാണ് മഹാരാജാസിലെ പുതിയ പ്രിന്‍സിപ്പല്‍. ചാലക്കുടി ഗവണ്മെന്റ് കോളേജിലെ പ്രിന്‍സിപ്പല്‍ കെ.കെ. സുമയെ പട്ടാമ്പി എസ്എന്‍ജിഎസ് കോളേജിലേക്കും ആറ്റിങ്ങല്‍ ഗവണ്മെന്റ് കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. പി. അനിതാ ദമയന്തിയെ തിരുവനന്തപുരം വുമണ്‍സ് കോളേജിലേക്കും സ്ഥലം മാറ്റി.
തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ജി. വിജയലക്ഷ്മിക്ക് ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലേക്കും സ്ഥലം മാറ്റി. തൃശൂര്‍ ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍സമ്മ ജോസഫ് അറക്കലാണ് പാലക്കാട് വിക്ടോറിയ കോളേജിലെ പുതിയ പ്രിന്‍സിപ്പല്‍.
നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ഡി കെ സതീഷിന്െ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ പ്രിന്സിപ്പിലാക്കിയും നിയമിച്ചു. എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ നേരത്തെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: