പറവൂര്‍: ചെങ്ങന്നൂരില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരാല്‍ മരണപ്പെട്ട എബിവിപി പ്രവര്ത്തകന് വിശാല്‍ അനുസ്മരണം നടന്നു. ജില്ലാ സമിതിയുടെ നേത്യത്വത്തില്‍ പറവൂരില്‍ വിദ്യാര്‍ത്ഥി റാലിയും, പുഷ്പാര്‍ച്ചനയും നടത്തി. ഇസ്ലാമിക തീവ്രവാദത്തിനെതിരായി വിദ്യാര്‍ത്ഥി സമൂഹം ശക്തമായി പ്രതികരിക്കണമെന്നും, ആഞ്ഞടിക്കണമെന്നും എബിവിപി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം അജിത്ത്. വി.ആര്. അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ വിഷ്ണു സുരേഷ്, നഗര്‍ സമിതി അംഗങ്ങള്‍ ലിബീഷ്, അജില്‍, നന്ദു, പ്രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി റാലി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: