കളമശ്ശേരി: എല്ലാ വിഭാഗം ഹൈന്ദവര്‍ക്കും പൗരോഹിത്യ യോഗ്യത ലഭിക്കുന്നതിനളള അവകാശം സിദ്ധിച്ച പ്രഖ്യാപിത പാലിയം വിളംബരത്തിന്റെ മുപ്പതാം വാര്‍ഷികം ആഗസ്റ്റ് 6ന് സമുചിതമായി ആചരിക്കുന്നു. കേരളക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമരസതാദിനമായി ആചരിക്കും. രാവിലെ 10 മുതല്‍ പാവക്കുളം മഹാദേവ ക്ഷേത്ര മൈതാനിയില്‍ സെമിനാറുകളും വൈകിട്ട് കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനയും ഉണ്ടാകും. ആഘോഷത്തിന്റെ വിജയത്തിനായി സ്വാമി ശിവസ്വരൂപാനന്ദ, ആലുവ അൈദ്വതാശ്രമം രക്ഷാധികാരി പി.വി. നളിനാക്ഷന് നായര്‍ ചെയര്‍മാനും, ജി.ബി. ദിനചന്ദ്രന് ജന: കണ്‍വീനറുമായി 101 അംഗ സ്വഗതസംഘം രൂപീകരിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്. നാരായണന്, സംസ്ഥാന സെക്രട്ടറി ജി.ബി. ദിനചന്ദ്രന്, ജില്ലാ പ്രസിഡന്റ് ഡോ.എന്‍.സി. ഇന്ദുചൂഡന്, ജില്ലാ സെക്രട്ടറി എം.സി. ഉണ്ണിക്കണ്ണന്, എ.പി. അയ്യപ്പന്, നന്ദകുമാര്‍ പുത്തലത്ത, എം.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: