കാസര്‍കോട്: ജില്ലയിലെ സ്വകാര്യ സഹകരണ ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്സുമാരുമായി ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജം. സമരം തുടരാനാണ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ തീരുമാനമെന്ന് ജില്ലാ സെക്രട്ടറി അജീഷ് ചാക്കോ പറഞ്ഞു. മുഖ്യമന്ത്രി 20 ന് വിളിച്ചു ചേര്‍ത്ത ചര്‍ച്ച വരെ സമരം നിര്‍ത്തിവെക്കണമെന്നാണ് സമര സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടത്.
സമര സമിതി പ്രതിനിധികളായ ഏഴുപേരും ഡിഎംഒ, എഡിഎം എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തിയത്. നിലവിലുള്ള സമരം പിന്‍വലിച്ച് യാതൊരു രീതിയിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്നാണ് നേതാക്കള്‍ പറഞ്ഞത്. സര്‍ക്കാരില്‍ നിന്നും സമരം അവസാനിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടെന്നും നഴ്സുമാര്‍ സര്‍ക്കാരുമായി സഹകരിക്കണമെന്നുമാണ് കളക്ടര്‍ ആവശ്യപ്പെട്ടത്.
സമരം പൊളിക്കാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാല്‍ നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കോഴ്സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ ട്രെയിനികളായി മാത്രമേ നഴ്സുമാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുകയുള്ളൂ. മാനേജ്മെന്റുകള്‍ ഇത്തരം നഴ്സുമാരെ വിനിയോഗിച്ചാല്‍ കോടതിയെ സമീപിക്കാനാണ് സമര സമിതിയുടെ നിലപാട്. സിഐടിയുക്കാര്‍ സമരത്തെ എതിര്‍ത്തുകൊണ്ട് ലഘുലേഖ അടിച്ചത് യാതൊരു അര്‍ത്ഥവുമില്ലെന്നും സര്‍ക്കാര്‍ സമരത്തെ കുറിച്ച് ഇതുവരെ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും 20,800 രൂപ ശമ്പളമായി നല്‍കാമെന്ന് പറഞ്ഞത് സര്‍ക്കാരില്‍ നിന്ന് ഉയര്‍ന്നുവന്ന നിര്‍ദ്ദേശമാണെന്നും ഈ തുക അനുവദിച്ചാല്‍ നഴ്സുമാരുടെ കൈയ്യില്‍ 16,000 രൂപ മാത്രമാണ് ലഭിക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: