മട്ടാഞ്ചേരി: കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭ്യത ഉറപ്പാക്കിക്കൊണ്ടുള്ള ജന്‍ ഔഷധി കേന്ദ്രം പശ്ചിമകൊച്ചിയില്‍. എം.കെ. രാഘവന് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേത്രത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പനയപ്പള്ളിയില്‍ വ്യാഴാഴ്ച രാവിലെ 9ന് കെ.ജെ. മാക്സി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി റാണി ജയചന്ദ്രന്, ഡോ.കെ.ആര്. ജയചന്ദ്രന്, ഡോ.ശ്രീറാംചന്ദ്രന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: