മട്ടാഞ്ചേരി: രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് ആര്യകാട് ശ്രീരാമ ക്ഷേത്രത്തില്‍ ശ്രീഹരീയം സംഗീത പൂജ നടത്തി. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ആത്മീയപ്രഭാഷണവും നടത്തി. ഭക്തിസം വര്‍ധിനി സംഘത്തിന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് ജയ്മോഹന്‍ സി.നാഥ്, സെക്രട്ടറി കെ.ജെ. വിനോദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: