കൊച്ചി: അമ്യത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പത്തോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ‘പത്തോളജി അപ്ഡേറ്റ്’ നടത്തി. മാതാ അമ്യതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമ്യതാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഡോ:ഡി.എം. വാസുദേവന്‍(ഹെഡ് ഓഫ് പിജി പ്രോഗ്രാംസ് ആന്റ് റിസര്‍ച്ച്), ഡോ:വിശാല്‍ മാര്‍വ (പ്രിന്‍സിപ്പല്‍, അമ്യത സ്കൂള്‍ ഓഫ് മെഡിസിന്),ഡോ:പ്രതാപന്‍നായര്‍ (ചെയര്മാന്, അഡ്മിഷന്‍സ് ആന്‍ഡ് അക്രെഡിറ്റേഷന്‍) എന്നിവര്‍ പങ്കെടുത്തു. പത്തോളജി വിഭാഗം തലവന്‍ ഡോ:അജിത് നമ്പ്യാര്‍, പ്രൊഫ. ഡോ:ഇന്ദു.ആര്.നായര്‍ എന്നിവര്‍ നേത്യത്വം നല്കി. അമേരിക്ക, ഇംഗ്ലണ്ട്, സ്പെയിന് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ തന്നെ മറ്റു ആശുപത്രികളില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: