നെട്ടൂര്‍: സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് കേരള (സവാക്) നെട്ടൂര്‍ യൂണിറ്റ് കണ്വന്ഷന് നടത്തി. അവശകലാകാര പെന്ഷന് കാലാനുസൃണമായി വര്‍ദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 24ന് പളളുരുത്തിയില്‍ നടക്കുന്ന ജില്ലാ കണ്‍വെന്‍ഷനില്‍ നെട്ടൂര്‍ യൂണിറ്റില്‍ നിന്ന് 15 പ്രതിനിധികളെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് ജി.കെ. പിളള തെക്കേടത്ത് അദ്ധ്യക്ഷനായി. എം. ഗോപിനാഥന്, ടി.കെ.സി. നെട്ടൂര്‍, നെട്ടൂര്‍ രാജന്, തങ്കമ്മ പങ്കജാക്ഷന്, വി.എസ്. സേവ്യര്‍, എല്‍.വി. രാജേഷ്, എം.ജെ. ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പുതിയ ഭാരവാഹികളായി ജി.കെ. പിളള തെക്കേടത്ത് (പ്രസിഡന്റ്) രത്നം വിജയന്, നെട്ടൂര്‍ രാജന് (വൈസ് പ്രസിഡന്റുമാര്‍), ടി.കെ.സി. നെട്ടൂര്‍ (സെക്രട്ടറി), കെ.കെ. ഗോപാലകൃഷ്ണന്, എല്‍.വി. രാജേഷ് (ജോയിന്റ് സെക്രട്ടറിമാര്‍), പി.എല്‍. ജോസഫ് (ട്രഷറര്‍) എന്നിവരെയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: