കൊച്ചി: ദല്‍ഹി ആസ്ഥാനമായ ഡവലപ്പിംഗ് ലൈബ്രറി നെറ്റ്വര്‍ക്ക് (ഡെല്‍നെറ്റ്) കൊച്ചി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ (കുഫോസ്) ശില്പശാല സംഘടിപ്പിക്കുന്നു. കേരളത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലൈബ്രറികളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ലൈബ്രറികള്‍ തമ്മിലുള്ള പരസ്പര സഹകരണവും വിഭവങ്ങളുടെ കൈമാറ്റവും വേണ്ടത്ര വ്യാപകമായിട്ടില്ല. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഈ രംഗത്ത് ഏറെ മുന്നോട്ടു പോകേണ്ടത് അനിവാര്യമായിരിക്കുന്നു. ഈ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഫിഷറീസ് സര്‍വ്വകലാശാല ‘ഡെല്നെറ്റും’, കേരള ലൈബ്രറി അസോസ്സിയേഷനുമായി സഹകരിച്ച് രണ്ട് ശില്പശാലകള് സംഘടിപ്പിച്ചിരിക്കുന്നത്.
20 മുതല്‍ 22 വരെയാണ് ശില്‍പ്പശാല. കേരള ലൈബ്രറി അസോസ്സിയേഷനുമായി ചേര്‍ന്നാണ് ആദ്യ ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമായി നടക്കുന്ന ‘ഡെല്‍നെറ്റ്’ ശില്പശാല വരുന്ന ആഗസ്റ്റ് 2 ന് കുഫോസില്‍ നടക്കും.
കേരളത്തില്‍ നിലവിലുള്ള 150 ഓളം അംഗലൈബ്രറികള് കൂടാതെ കഴിയുന്നത്ര ലൈബ്രറികളെ ഡിജിറ്റൈസേഷന് വഴി നെറ്റ്വര്ക്കില് പങ്കാളികളാക്കുകയാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. വിവരങ്ങള്‍ക്ക് 9388478597.
പ്രതികരിക്കാൻ ഇവിടെ എഴുതുക: