കണിയാമ്പറ്റ : കണിയാമ്പറ്റ കൃഷിഭവന്റെ നേതൃത്വത്തിലുള്ള കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ തരിശുഭൂമി നെല്‍കൃഷിക്ക് അനുയോജ്യമാക്കല്‍ പദ്ധതി ആരംഭിച്ചു. കോളിപ്പറ്റ പാടശേഖരം വയലില്‍ മൊത്തം 7.5 ഏക്കറിലാണ് നെല്‍കൃഷി എടുക്കുന്നത്. ഉമ, ആതിര എന്നി നെല്‍വിത്തിനങ്ങളാണ് കൃഷിചെയ്യുന്നത്.
കണിയാമ്പറ്റ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.എം. ഫൈസല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ അബ്ബാസ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. സണ്ണി, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: