പനമരം : ജനസംഖ്യാ സുസ്ഥിരതാ പക്ഷാചരണത്തിന്റെ ഭാഗമായി സെമിനാറും ചിത്രപ്രദര്‍ശനവും നടത്തി. ജില്ലാതല സെമിനാര്‍ പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രം ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. സെമിനാറില്‍ ജനസംഖ്യാ സുസ്ഥിരതയും കുടുംബക്ഷേമ മാര്‍ഗ്ഗങ്ങളും എന്ന വിഷയം ജില്ലാ ആര്.സി.എച്ച്.ഓഫീസര്‍ ഡോ. വി.ജിതേഷ് അവതരിപ്പിച്ചു. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുളള പോസ്റ്റര്‍ പ്രദര്‍ശന മത്സരത്തില്‍ പനമരം ഗവ. നേഴ്സിംഗ് സ്കൂളിലെ ജോയ്സി ജോയും സംഘവും ഒന്നാംസ്ഥാനവും ഹരിതാരാജന്, വി.എസ്.സസ്ന എന്നീ ടീമുകള്‍ രണ്ടാംസ്ഥാനവും ജോമോന് ജോണ്സന് മൂന്നാം സ്ഥാനവും നേടി.
നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ എംപി ജ്ഞാനപ്രകാശം, ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയാ ഓഫീസര്‍ ബേബി നാപ്പളളി, എം.അപര്‍ണ്ണ, ജില്ലാമാസ്മീഡിയാ ഓഫീസര്‍ കെ.പി.സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാമാസ് മീഡിയാ ഓഫീസര്‍ ഹംസാ ഇസ്മാലി എന്നിവര്‍ സംസാരിച്ചു. കുടുംബക്ഷേമ മാര്‍ഗ്ഗങ്ങളുടെ സാമൂഹ്യസ്വീകാര്യത വര്‍ദ്ധിപ്പിക്കുകയാണ് പക്ഷാചരണ ലക്ഷ്യം. ഇതോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ ബോധവല്‍ക്കരണ പരിപാടികളും ക്യാമ്പുകളും ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി ജില്ലയില്‍ നടത്തും. പക്ഷാചരണം 24 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: