വെള്ളമുണ്ട : റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് വ്യത്യസ്ഥ സമര രീതിയുമായി ബിജെപി. കുറ്റിയാടി -നിരവില്‍പുഴ-മാനന്തവാടി റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് റോഡിലെ വെള്ളത്തില്‍ അലക്കിയും കുളിച്ചും മീന്‍ പിടിച്ചുമാണ് പ്രവര്‍ത്തകര്‍ സമരത്തിന് വേറിട്ട മാതൃക സൃഷ്ടിച്ചത്. കാഞ്ഞിരങ്ങാട് നടന്ന സമരം ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
റോഡ് തകര്‍ന്നിട്ട് മാസങ്ങളായി കാല്‍നടയാത്ര പോലും ദുഷ്കരം. മഴകാലമായതോടെ വെള്ളം നിറഞ്ഞ് പുഴക്ക് സമാനമാണ് റോഡ്. പരാതികള്‍ നല്കി മടുത്തു. ഈ സാഹചര്യത്തിലാണ് വേറിട്ടരീതിയിലുള്ള പ്രതിഷേധത്തിന് ബി ജെപി പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
ജില്ലാ വൈസ് പ്രസിഡണ്ട് ഇ.പി.ശിവദാസന്‍, കെ.എം. പ്രജീഷ്, സി.രാജു, കെ. ആര്. രാജേഷ്, രാമന് പാലേരി, മൊയ്തു, ചന്തു ചുരളി തുടങ്ങിയവര്‍ സമരത്തിന് നേതൃതം നല്കി. റോഡ് നന്നാക്കാന്‍ നടപടി സ്വീകരിച്ചില്ലങ്കില്‍ വന്‍ പ്രക്ഷോഭത്തിനു രൂപം നല്‍കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: