ന്യൂദല്‍ഹി: ലയനങ്ങളും ഏകീകരണങ്ങളും ശക്തമാകുന്നതോടെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പന്ത്രണ്ടായി ചുരുങ്ങും. നിലവില്‍ 21 പൊതുമേഖലാ ബാങ്കുകളാണ് ഉള്ളത്. പഞ്ചാബ് സിന്ധ് ബാങ്ക്, ആ്രന്ധാ ബാങ്ക് എന്നിവയെപ്പോലുള്ള മേഖലാ ബാങ്കുകള്‍ തുടരുകയും ചെയ്യും.
വലിയ പൊതു മേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയില്‍ താരതമ്യേന ചെറിയ പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിക്കും. ആഗോള തലത്തില്‍പോലും വമ്പന്മാരായ മൂന്നോ നാേലാ വലിയ ബാങ്കുകളും പത്തു പന്ത്രണ്ട് വലിയ പൊതു മേഖലാ ബാങ്കുകളുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതായത് എസ്ബിഐയുടെ വലിപ്പമുള്ള മൂന്നു ബാങ്കുകള്‍ സ്വഷ്ടിക്കുകയാണ് ലക്ഷ്യം.
പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിക്കുകയും ഏകീകരിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. എസ്ബിഐയും എസ്ബിടി പോലുള്ള അതിന്റെ അഞ്ച് സബ്സിഡിയറി സ്ഥാപനങ്ങളും ലയിപ്പിച്ചത് വന്‍വിജയമായിരുന്നു. ഈ മാര്‍ഗം തുടരാനാണ് കേന്ദ്ര പദ്ധതി.
ലയനം ആലോചിക്കുമ്പോള്‍ മേഖലാ സന്തുലിതാസ്ഥ, ഗ്രാമീണര്‍ക്കും ബാങ്കുകളില്‍ എത്തപ്പെടാനുള്ള സൗകര്യം, സാമ്പത്തിക ബാധ്യത, ജീവനക്കാരെ സുഗമമായി മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ആലോചിച്ചാണ് ലയനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: