മലപ്പുറം: 22 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ തിരൂരില്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശി കൊണ്ടോട്ടി ഹൗസില്‍ ബീരാനെ (40) അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടന്ന പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെത്തിയത്.
താനൂര്‍ പ്രദേശത്ത് വിതരണം ചെയ്യാനായി കൊണ്ടുവന്നതായിരുന്നു പണം. പുതിയ 2,000 രൂപയുടെ 11 കെട്ടുകളാക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ചെന്നൈയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. താനൂര്‍ തീരപ്രദേശത്ത് അക്രമ പരമ്പരകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കുഴല്‍പ്പണ വേട്ട അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
തിരൂര്‍ സിഐ ബഷീര്‍, എസ്ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. എഎസ്ഐ പ്രമോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, സാബു, സജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: