കോഴിക്കോട്: വിശ്വകര്‍മ്മ തൊഴിലാളികളെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കണമെന്ന് വിശ്വകര്‍മ്മ വര്‍ക്കേഴ്സ് ഫെഡറേഷന് ഉത്തരമേഖലാ കണ്വന്ഷന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്റെ ഉദ്ഘാടനം ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേഷ്ബാബു നിര്‍വ്വഹിച്ചു. സി.കെ.രാജന്, സത്യനാഥ് എടക്കര, എ.പി.അശോകന്, ദാസന് മണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: