കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ നാലു ഫ്രീസറുകളും മാസങ്ങളോളമായി കേടായി കിടക്കുന്നു. ഇതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് സ്വകാര്യ സഥാപനത്തിന്റെ ഫ്രീസറില്‍. സ്വകാര്യ സ്ഥാപനത്തിന്റെ ഫ്രീസറിന് പ്രതിദിനം 2500 രൂപയാണ് വാടകയായി വാങ്ങുന്നത്. ഇത് സാധാരണക്കാര്‍ക്ക് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ജില്ലാ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കുന്നതിനായി പ്രതിദിനം 500 രൂപയായിരുന്നു സര്‍ക്കാര്‍ നിരക്ക്. സ്വാകാര്യസ്ഥാപനത്തിന്റ ഫ്രീസറിന് നല്‍കേണ്ട അധിക തുക സാധാരണക്കാരില്‍ നിന്നാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ ഈടാക്കുന്നത്.
അതേ സമയം ജില്ലാ ആശുപത്രിയിലെ നാലു ഫ്രീസറുകളും ഒരേ സമയം കേടായതിലും മാസങ്ങളായിട്ടും ഇവ നന്നാക്കാത്തതില്‍ ദുരൂഹതയുണ്ട് പറയപ്പെടുന്നു. നാല് ഫ്രീസറുകളിലും നിസാരമായ കേടുപാടുകള്‍ മാത്രമായിട്ടും നന്നാക്കാത്തതില്‍ സംശയം ജനിപ്പിക്കുന്നു. ഭരണപക്ഷത്തെ ഒരു പ്രമുഖ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഫ്രീസറാണ് ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
മൃതദേഹം സൂക്ഷിക്കേണ്ട ഘട്ടം വന്നാല്‍ ജില്ലാ ആശുപത്രിയിലെ ഭരണപക്ഷ അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ ബന്ധുക്കളോട് ഫ്രീസറിനായി ഈ സ്ഥാപനത്തെ ബന്ധപ്പെടാനണത്രേ നിര്ദ്ദശിക്കാറുള്ളത്. സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് ഫ്രീസറുകള്‍ ഒന്നും തന്നെ നന്നാക്കിയെടുക്കാത്തതെന്ന് ആരോപിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: