കുറ്റിയാടി: തളീക്കര പുതിയവീട്ടില്‍ രാജഗോപാല്‍ എന്ന 52 വയസ്സുകാരന് ഇനിയൊരു മാസക്കാലം നല്ല തിരക്കാണ്. കര്‍ക്കടകത്തെ രാമായണ മാസമാക്കി ക്ഷേത്രാങ്കണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇനി രാജഗോപാലിന്റെ അദ്ധ്യാത്മരാമായണ പാരായണം.
പതിനഞ്ചാമത്തെ വയസ്സിലാണ് രാജഗോപാലന്‍ രാമായണ പാരായണം തുടങ്ങിയത്. കുടുംബത്തിലെ ഗുരുകാരണവന്മാരുടെ അനുഗ്രഹത്തോടെ വായന പിന്നീട് ജാതിയൂര്‍ മഠം മഹാക്ഷേത്രത്തിലായി. പിന്നീടത് ഊഴമനുസരിച്ച് വിവിധ ക്ഷേത്രങ്ങളില്‍ പ്രഭാതം മുതല്‍ സന്ധ്യവരെ തുടര്‍ച്ചയായ പാരായണമായി.
1982ലെ വിശാല ഹിന്ദുസമ്മേളനമാണ് രാമായണ മാസാചരണത്തിന് ആഹ്വാനം ചെയ്തത്. അപൂര്‍വ്വം ചില വീടുകളിലും ക്ഷേത്രാങ്കണങ്ങളിലും നിത്യപാരായണം ഒതുങ്ങി നി കാലം. രാമായണ പാരായ ണം വ്യാപിച്ചതോടെ തകര് ന്നുകിടന്ന പല ക്ഷേ ത്രങ്ങളുടെയും പുനര്‍ നിര്‍മ്മാണത്തിന് വഴിയൊരുങ്ങി. അക്രമണത്തില്‍ തകര് ന്നടിഞ്ഞ തളി സു ബ്രഹ്മണ്യ മഹാക്ഷേത്രത്തില്‍ ശിലാന്യാസ ചടങ്ങില്‍ ആരംഭിച്ച കര്‍ക്കടകത്തിലെ രാമായണ പാരായണം ഇന്നും മുടങ്ങിയിട്ടില്ല. ഊരത്ത് എടക്കാട് ശ്രീശ ക്തി പഞ്ചാക്ഷരി ക്ഷേത്രത്തിലും രാജഗോപാലിന്റെ രാമായണ പാരായണം എട്ട് വര്‍ഷത്തോളം നടന്നു.
കുഞ്ഞിമഠം ക്ഷേത്രം, ചങ്ങരംകുളം കിരാതമൂര്‍ത്തി, അമ്പലപ്പുഴ ശിവപാര്‍വ്വതി, അരൂര്‍ അമ്പലപ്പറമ്പ്, കൊന്നപ്പാലന്കണ്ടി തൊട്ടി ല്പാലം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ ല്ലാം രാജഗോപാലന്‍ രാമായണ പാരായണത്താല്‍ മുഖരിതമായിരുന്നു.
കുട്ടികള്‍ക്ക് ഞായറാഴ്ചകളില്‍ രാമായണ-ഗീതാ ക്ലാസുകളും പ്രതിഫലേച്ഛ കൂടാതെ ഇദ്ദേഹം നടത്തുന്നു. സ്വാതന്ത്ര്യസമര സേ നാനിയും അധ്യാപകനുമായ പി.വി. കുഞ്ഞികൃഷ്ണന് നായരാണ് രാജഗോപാലിന്റെ പിതാവ്.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും പില്കാലത്ത് ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിക്കുകയും ചെയ്ത അച്ഛനില്‍ നിന്നാ ണ് തന്റെ നിയോഗമെന്ന് രാജഗോപാല്‍ പറയുന്നു. ഇ പ്പോള്‍ എല്‍ഐസി ഏജ ന്റായി പ്രവര്‍ത്തിക്കുന്നു. ഭാര്യ പുഷ്പയും മകന് ഹരിപ്രസാദും രാജഗോപാലിനൊ പ്പം ആദ്ധ്യാത്മിക സാധനക്ക് ഒപ്പമുണ്ട്.
പൈതൃക വഴികളിലൂടെ പകര്‍ന്നുകിട്ടിയ അ ക്ഷരപ്രസാദം അടുത്ത തലമുറയും ഏറ്റുവാങ്ങണമെന്നാണ് ഇദ്ദേഹത്തിന്റെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: