രാജാക്കാട്: ആറരകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ രാജാക്കാട് പോലീസ് പിടികൂടി. കന്യാകുമാരി ആളൂര്‍ സ്വദേശി സുഭാഷ് (37) തേനി സ്വദേശി ബാബു (47) എന്നിവരാണ് പിടിയിലായത്. ഇരുവരും മൊത്ത വ്യാപാര സംഘത്തിലെ പ്രധാന കണ്ണികള്‍.
കെഎസ്ആര്‍ടിസി ബസില്‍ കോതമംഗലത്തേയ്ക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് കലുങ്കുസിറ്റിക്ക് സമീപത്ത് നിന്നും പ്രതികള്‍ വലയിലാകുന്നത്. തമിഴ്നാട്ടില്‍ നിന്നും കോതമംഗലത്തോയ്ക്ക് കടത്താനായിരുന്നു ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോളാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ എത്തിയ്ക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു.
കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തുന്നതിന് തടയിടുന്നതിന് വേണ്ടി വാഹന പരിശോധനയടക്കം ശക്തമാക്കിയിരുന്നു. രാജാക്കാട് എസ്ഐ പി ഡി അനൂപ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ടായിരുന്നു. മുമ്പ് ബൈസണ്‍വാലിയില്‍ നിന്നും 2 കിലോ കഞ്ചാവും ചാരായവും പിടികൂടിയതും ഈ സംഘം തന്നെയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: