മാനന്തവാടി: നഴ്സ്മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച മാനന്തവാടി ജ്യോതി ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പരിപാടി ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ സമരം എത്രയും പെട്ടന്ന് ഒത്തുതീര്‍പ്പാക്കണം. അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നു അദേഹം ആവശ്യപ്പെട്ടു.ജിതിന് ഭാനു, ധനില്‍ കുമാര്‍, രജിത അശോകന്, ജി.കെ. മാധവന്, വില്‍ഫ്രഡ് ജോസ്, മനോജ് എ.എ, വൈശാഖ് പായോട്, ശ്രീലത ബാബു, മല്ലിക സുരേഷ്, മനോജ് പിലാക്കാവ്, പി. സുനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: