കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന് രാജു ജോസഫിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബിലെത്തിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്‍ഡ് സുനി കൈമാറിയതു പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പോലീസ് ലഭിച്ചിരിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: