വാഷിങ്ടണ്‍: വിവാഹം റദ്ദാക്കിയപ്പോള്‍ ആ തുകയ്ക്ക് വീടില്ലാത്തവര്‍ക്കായി ഇന്ത്യാന യുവതി സല്‍ക്കാരം സംഘടിപ്പിച്ചു. സാറ കമ്മിന്‍സ് എന്ന യുവതിയാണ് സ്വന്തം വിവാഹം വേണ്ടെന്ന് വെച്ചപ്പോള്‍ ആ തുകയ്ക്ക് വീടില്ലാത്തവര്‍ക്ക് വിരുന്നൊരുക്കിയത്.
ശനിയാഴ്ചയാണ് കുമ്മിന്‍സിന്റെ വിവാഹം നിശ്ചയിച്ചിരുന്നത് ഇതിനായി 170 അതിഥികള്‍ക്ക് 30,000 രൂപ മുടക്കില്‍ ഹോട്ടലില്‍ വിവാഹ സല്‍ക്കാരം ഏര്‍പ്പടുത്തിയിരുന്നു. വിവാഹം നിര്‍ത്തിവെച്ചപ്പോള്‍ ബുക്കിങ് റദ്ദാക്കാന്‍ പറ്റില്ലാത്തതിനാല്‍ വീടില്ലാത്തവര്‍ക്കായി സല്‍ക്കാരം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരമാണെന്ന കണക്കു കൂട്ടലിലാണ് വിരുന്ന് സംഘടിപ്പിക്കുന്നതെന്ന് കുമ്മിന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: