പാലാ: രാമായണത്തിന്റെ സാംസ്കാരിക സ്വാധീനം ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിലുമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇന്‍ഡോനേഷ്യയില്‍ മുസ്ലീം ജനവിഭാഗങ്ങളാണ് കൂടുതലെങ്കിലും രാമായണ കഥാപാത്രങ്ങളും ചിഹ്നങ്ങളും അവിടുത്തെ ദേശീയ പൈതൃക കേന്ദ്രങ്ങളിലും കറന്‍സി നോട്ടുകളില്പ്പോലുമുണ്ട്. ഭാരതം ലോകത്തിനു നല്കിയ ഏറ്റവും മഹത്തായ സാംസ്കാരിക പൈതൃക സന്ദേശമാണ് രാമായണമെന്നും രാഹുല്‍ ഈശ്വര്‍ തുടര്‍ന്നു.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ കര്‍ക്കടകമാസം നടക്കുന്ന അഖില കുടുംബ രാമായണ പാരായണ സമര്‍പ്പണ വഴിപാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ ്ധ്യക്ഷനായി. പാലാ രാധാകൃഷ്ണവാര്യര്‍ രാമായണ കഥാകഥനം നടത്തി. ഷാജികുമാര്‍ പയനാല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസ്ക്ലബ് പ്രസിഡന്റ് റ്റി.എന്‍. രാജന് മുഖ്യാതിഥിയായി. പാലാ രാധാകൃഷ്ണ വാര്യരെയും, കൂവക്കാട്ട് അജയകുമാറിനെയും ആദരിച്ചു. ഇരുവര്‍ക്കും രാഹുല്‍ ഈശ്വര്‍ ഉപഹാരം നല്കി. റ്റി.എസ്. രാമകൃഷ്ണന് തയ്യില്‍, റ്റി.ജി. ബാബു, കെ.കെ. രാജന്, വിജയകുമാര്‍ ചിറയ്ക്കല്‍, റ്റി.എസ്. ശിവദാസ് തുമ്പയില്‍, പി.എസ്. ശശിധരന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
23ന് നടക്കുന്ന രവിവാര രാമായണ സംഗമം എംജി. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന് ഉദ്ഘാടനം ചെയ്യും. സ്വാമി സല്‍സ്വരൂപാനന്ദ സരസ്വതി ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ:’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. രവി പുലിയന്നൂര്‍, എന്‍.എസ്. ഗോപാലകൃഷ്ണന് നായര്‍ തടുങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: