ആലപ്പുഴ: തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍ പുലിമുട്ട് നിര്‍മ്മാണത്തിന് 46 കോടി രൂപയുടെ പദ്ധതി കിഫ്ബിയുടെ അംഗീകാരത്തിനായി സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖാന്തിരം സമര്‍പ്പിച്ചതായി മന്ത്രി ജി. സുധാകരന്റെ ഓഫീസ് അറിയിച്ചു. കേരളത്തിലെ 11 ഹാര്‍ബറുകളുടെ നവീകരണത്തിനായി ആകെ സമര്‍പ്പിച്ച 146 കോടി രൂപയുടെ പദ്ധതിയിലാണ് തോട്ടപ്പള്ളി ഹാര്‍ബറിന് 46 കോടി രൂപ വകകൊള്ളിച്ചിരിക്കുന്നത്. 416 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മാണമാണ് ഈ തുക ഉപയോഗിച്ച് നടപ്പിലാക്കുന്നത്. കിഫ്ബി അംഗീകരിച്ച് കഴിഞ്ഞാലുടന്‍ ടെണ്ടര്‍ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: